മാധ്യമപ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാൻ കാഞ്ഞിരപ്പള്ളി പോലീസിന്റെ ശ്രമം വിവാദമാവുന്നു
കാഞ്ഞിരപ്പള്ളി എസ് ഡി കോളേജ് ഇലക്ഷന് എസ് എഫ് ഐ-കെ എസ് യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മാധ്യമപ്രവർത്തകനെ ഒന്നാം പ്രതിയാക്കിയ കാഞ്ഞിരപ്പള്ളി പോലീസിന്റെ നടപടി വിവാദമാകുന്നു. വീഡിയോ ദൃശ്യങ്ങളും സാഹചര്യ തെളിവുകളും ഉള്ളപ്പോഴാണ് വ്യാജ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലകുറ്റം ചുമത്തി കേസെടുത്തത്. ജേർണ്ണലിസ്റ്റ് മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റി ജില്ലാ പോലീസ് മേധാവിക്ക് കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിട്ടുണ്ട്.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
KanjirappallyJournalismPolice Action
.jpg)

