കോട്ടയം ജില്ലയിൽ രാത്രികാല പോലീസ് പരിശോധനയിൽ 260 കേസുകൾ രജിസ്റ്റർ ചെയ്തു; മദ്യപിച്ച് വാഹനം ഓടിച്ചവർ 143
ജില്ലയിൽ പോലീസ് നടത്തിയ രാത്രികാല കോമ്പിംഗ് പരിശോധനയിൽ വിവിധ നിയമലംഘനങ്ങളിലായി 260 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 143 കേസുകൾ മദ്യപിച്ച് വാഹനമോടിച്ചതിനും, അബ്കാരി നിയമപ്രകാരം 43 കേസുകൾ, നിരോധിത പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് 47 കേസുകളും, മയക്കുമരുന്ന് ഉപയോഗം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട് 27 കേസുകളുമാണ് രജിസ്റ്റർ ചെയ്തത്. എ.ഡി.ജി.പി (ലോ ആൻഡ് ഓർഡർ) പി. വിജയന്റെ നിർദേശപ്രകാരം സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും കോമ്പിംഗ് നടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നേതൃത്വത്തിൽ 29ന് രാത്രി മുതൽ 30ന് രാവിലെ എട്ടുവരെയായിരുന്നു പരിശോധന.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
KottayamPoliceCrimeDrunk Driving
