Kottayam Today
2026 ഒക്‌ടോബർ 11, ഞായറാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

രാഷ്ട്രീയംKottayam1 മണിക്കൂർ മുമ്പ്

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം
ചിത്രം: Kottayam Media

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ രാവിലെ 11 മണിക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ജോയ് തോമസ് ആനിതോട്ടത്തിന്റെ അദ്ധ്യഷതയിൽ കൂടിയ പ്രതിഷേധം യോഗത്തിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സെലിൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അലി സുജാദ്, കോട്ടയം ജില്ലാ സെക്രട്ടറി സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് സിന്ധു രാഗേഷ് ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
Aam Aadmi PartyKottayamProtestElection Commissioner