വിവാഹ സൽക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങൾ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പോലീസ് ചോദ്യം ചെയ്തു
വിവാഹ സൽക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങൾ തട്ടിയ കേസിൽ കാറ്ററിംഗ് സ്ഥാപന ഉടമയെ പോലീസ് ചോദ്യം ചെയ്തു. കോട്ടയം കാഞ്ഞിരപ്പള്ളി ആസ്ഥാനമായ ഉദയം ഇവന്റ് കാറ്ററിംഗ് ഉടമ വിഷ്ണു മോഹനാണ് കേസിലെ പ്രതി. പാലക്കുഴ സുമംഗലാദേവിയുടെ പരാതിയിലാണ് പോലീസ് നടപടി. ആഗസ്റ്റ് 16-ന് നടന്ന ഹൽദി ചടങ്ങിന് 150 പേർക്കും, 22-ലെ വിവാഹ റിസപ്ഷന് 1000 പേർക്കും ഭക്ഷണം നൽകാൻ വിഷ്ണു മോഹനുമായി കരാർ ഉണ്ടായിരുന്നു. ഇതിനായി പരാതിക്കാരിയിൽ നിന്നും മകനിൽ നിന്നും ഗൂഗിൾ പേ വഴി വിവിധ ഘട്ടങ്ങളിലായി 1,35,000 രൂപ മുൻകൂറായി കൈപ്പറ്റിയിരുന്നു. എന്നാൽ ഹൽദി ചടങ്ങിന് 100 പേർക്ക് മാത്രമാണ് ഭക്ഷണം നൽകിയത്. പ്രധാന വിവാഹ റിസപ്ഷന് രണ്ടു ദിവസം മാത്രം ശേഷിക്കെ ഭക്ഷണം നൽകാൻ കഴിയില്ലെന്ന് പറഞ്ഞ് വിഷ്ണു പിന്മാറി. ഹൽദിക്ക് നൽകിയ ഭക്ഷണത്തിന്റെ തുകയായ 25,000 രൂപ കിഴിച്ച് ബാക്കി നൽകേണ്ട 1,10,000 രൂപ തിരികെ നൽകിയില്ല എന്നാണ് കേസ്.

