കുമാരനല്ലൂരിലെ കള്ള് ഷാപ്പിൽ സംഘർഷം, രണ്ട് പേർക്ക് പരുക്ക്
കുമാരനല്ലൂരിലെ കള്ള് ഷാപ്പിൽ സംഘർഷം, രണ്ട് പേർക്ക് പരുക്ക്. ഇന്നലെ വൈകിട്ടാണ് കുമാരനല്ലൂർ വലിയാലിൻചുവട്ടിലെ കള്ള് ഷാപ്പിൽ സംഭവം. ഷാപ്പ് ജീവനക്കാരനായ കെ.എസ്. രാജേഷ് (52), ഷാപ്പിലെത്തിയ വില്ലൂന്നി ആണ്ടുവാലിമറ്റം അഖിൽ (36) എന്നിവർക്കാണ് പരുക്ക്. അഖിലിന് പുറത്തും തലയ്ക്കുമാണ് പരുക്ക്. അഖിലിനെ പിടിച്ചു നിർത്തി ബ്ലേഡിന് വരഞ്ഞുണ്ടായ മുറിവാണ് പുറത്തുള്ളത്. രാജേഷിന് കൈക്കാണ് പരുക്ക്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു. ഗാന്ധിനഗർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Sathyam Online
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
KottayamCrimeClashLiquor Shop
