സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി പുനഃസംഘടന, വായ്പകൾ തിരിച്ചടക്കാൻ കർശന നിർദ്ദേശം
തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന സി പി എം കോട്ടയം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി സംഘടനാതലത്തിൽ നിർണായക മാറ്റങ്ങൾക്ക് തീരുമാനമായി. ജില്ലാ സെക്രട്ടേറിയറ്റിലേക്ക് പി ഷാനവാസിനെയും ജില്ലാ കമ്മിറ്റിയിലേക്ക് ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറി കെ ഡി സുഗതനെയും ഉൾപ്പെടുത്തി. ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് അർച്ചന സദാശിവൻ, സെക്രട്ടറി ടി എസ് ശരത്ത്, ഏറ്റുമാനൂർ ഏരിയ സെക്രട്ടറി ബാബു ജോർജ്, വൈക്കം ഏരിയ സെക്രട്ടറി പി ശശിധരൻ, എ കെ എസ് സംസ്ഥാന സെക്രട്ടറി പി കെ വിജയകുമാർ എന്നിവരെ പ്രത്യേക ക്ഷണിതാക്കളായും തെരഞ്ഞെടുത്തു. സഹകരണ ബാങ്കുകളിൽ നിന്ന് നേതാക്കൾ എടുത്ത വായ്പകൾ അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് യോഗം കർശന നിർദേശം നൽകി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തെക്കുറിച്ചും, പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ ഡി നടപടിക്കെതിരെയും കോട്ടയം ജില്ലയിലെ ഇ എസ് എ വിഷയം അടിയന്തരമായി പരിഹരിക്കണമെന്നും ജില്ലാ കമ്മിറ്റി പ്രമേയങ്ങൾ പാസാക്കി.

