കോട്ടയം റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിൽ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ്പ്
ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഈരാറ്റുപേട്ടയിൽ നടന്ന കോട്ടയം ജില്ലാ ശാസ്ത്രോത്സവത്തിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടി. ഗണിത ശാസ്ത്രമേളയിൽ 65 പോയിൻറും പ്രവ്യത്തി പരിചയമേളയിൽ 131 പോയിൻറും നേടി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പിൽ നിന്നും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
KottayamErattupettaScience FestivalEducation


