രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കും മിനി പിക്കപ്പ് വാനും കൂട്ടിയിടിച്ച് കുമരകം സ്വദേശികളായ വിമൽ (27) ശ്രീജിത്ത് (20) എന്നിവർക്ക് പരിക്കേറ്റു. ഇടമറ്റം പൈക റോഡിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് ഇടമറ്റം സ്വദേശി ഹരിലാലിനു (39) പരിക്കേറ്റു. സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ചിറക്കടവ് സ്വദേശി ഗിരീഷിന് (35) പരിക്കേറ്റു. ബൈക്കും ജീപ്പും തമ്മിൽ കുട്ടിക്കാനത്ത് വച്ച് കൂട്ടിയിടിച്ച് വണ്ടിപ്പെരിയാർ സ്വദേശി ദേവാനന്ദന് (20) പരുക്കേറ്റു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
accidentsinjuriesKottayamPalaKumarakomChirakkadavu


