Kottayam Today
2026 നവംബർ 3, ചൊവ്വാഴ്ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ജില്ലKottayam1 മണിക്കൂർ മുമ്പ്

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മോനിപ്പള്ളിയിൽ വച്ച് കാർ കലുങ്കിൽ ഇടിച്ചു നീലൂർ സ്വദേശി ഓമനയ്ക്കു (72) പരുക്കേറ്റു. ഇന്നലെ വൈകിട്ട് ബസിൽ നിന്നിറങ്ങി വീട്ടിലേക്കു പോകുന്നതിനിടെ ബൈക്ക് വന്നിടിച്ചു തെറിച്ചു വീണു പള്ളം സ്വദേശികളായ ആഷ പ്രസ്റ്റ്ലി (42), അയോണ (15), പ്രസേലി (10) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ രാവിലെ ചേർപ്പുങ്കൽ ഭാഗത്തു വച്ച് കെ.എസ്ആർടിസി ബസിൽ നിന്നു താഴെ വീണു കടപ്ലാമറ്റം സ്വദേശി പി.കെ.സണ്ണിക്ക് (74) പരുക്കേറ്റു.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
accidentsinjuriesKottayamPalaMonippally