വലവൂർ ബാങ്ക് തകർത്തതു പോലെ കരൂർ പഞ്ചായത്തും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കരൂർ പഞ്ചായത്ത് ബിജെപി കരൂർ വലവൂർ ഏരിയ കമ്മിറ്റികൾ
വലവൂർ ബാങ്ക് തകർത്തതു പോലെ കരൂർ പഞ്ചായത്തും നശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കരൂർ പഞ്ചായത്ത് ബിജെപി കരൂർ വലവൂർ ഏരിയ കമ്മിറ്റികൾ പ്രമേയം പാസാക്കി. പയപ്പാറിൽ ചേർന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയത്. കരൂർ പഞ്ചായത്തിൽ സ്വതന്ത്രനെ കാലുമാറ്റിയെടുത്ത് നിഷ്ക്രിയ ഭാരമാണിപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. മുൻകാലങ്ങളിൽ ഭരണപക്ഷത്തെ നഖശിഖാന്തം എതിർത്തുകൊണ്ടിരുന്ന സ്വതന്ത്രൻ ഭരിക്കുമ്പോൾ എൽ ഡി എഫിന്റെ നാവ് കാശിക്കു പോയോ എന്നതാണ് ഇപ്പോൾ ജനങ്ങൾ ചോദിക്കുന്നതെന്നും, ട്രിപ്പിൾ ഐ ടി യുടെ സമീപ റോഡുകളെല്ലാം തകർന്നിട്ടും കണ്ണടച്ചിരുട്ടാക്കുകയാണ് പഞ്ചായത്ത് ഭരണസമിതി ചെയ്യുന്നതെന്നും ജില്ലാ ജന സെക്രട്ടറി എൻ കെ ശശികുമാർ അഭിപ്രായപ്പെട്ടു. പാലാ രാമപുരം,പാലാ ഉഴവൂർ,പാലാ ഏഴാചേരി രാമപുരം രാത്രികാലങ്ങളിലുള്ള ബസ് സർവീസ് മുടങ്ങുന്നത് മൂലം തൊഴിലാളികൾക്കും, സാധാരണക്കാർക്കും അധിക നഷ്ട്ടം ഉണ്ടാവുന്നതെന്ന അഭിപ്രായവും മണ്ഡലം പ്രസിഡന്റ് അഡ്വ അനീഷ് ജി അഭിപ്രായപ്പെട്ടു.
