ദിനംപ്രതി നിശ്ചിത ശതമാനം രൂപയ്ക്ക് മദ്യപിക്കുന്നവരെ ബി.പി.എൽ ലിസ്റ്റിൽ നിന്ന് ഒഴിവാക്കണം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി
കളമശ്ശേരിയിലും പാലായിലും ബാറുകളിൽ കുട്ടികൾക്ക് മദ്യം നൽകിയതിനും ഇരുബാറുകളിലും അടിപിടിയുണ്ടായതിനും അധികാരികൾ ഗുരുതരമായ അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ മാത്രമാണ് നടപടികളിലേക്ക് കടക്കുന്നതെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി അറിയിച്ചു. 18 വയസ്സിന് താഴെ മദ്യം കൊടുത്ത കുറ്റത്തിന് നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്നും സമിതി ചൂണ്ടിക്കാട്ടി. ബാറിലിരിക്കുന്നതിനും മദ്യം വാങ്ങുന്നതിനും ആധാർ കാർഡ് ബന്ധമാക്കണം എന്നും കെ.സി.ബി.സി. സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ദിനംപ്രതി നിശ്ചിത ശതമാനം രൂപയ്ക്ക് മദ്യപിക്കുന്നവരെ ബി.പി.എൽ ലിസ്റ്റിൽ നിന്ന് ഒഴിവാക്കണം എന്നും പ്രസാദ് കുരുവിള പറഞ്ഞു. ലൈസൻസ് ഉള്ളെങ്കിലും മദ്യം വാങ്ങാൻ അനുമതിയില്ലാത്ത കുട്ടികൾ കള്ളുഷാപ്പുകളിലുൾപ്പെടെ ഇപ്പോഴും മദ്യപിക്കാൻ കയറുന്നുണ്ടെന്നും ഓപ്പറേഷന് തൂഫാൻ നടപടി ഈ കേന്ദ്രങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

