Kottayam Today
2026 ഒക്‌ടോബർ 26, തിങ്കളാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ജില്ലKottayam1 മണിക്കൂർ മുമ്പ്

കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി സാവിയോ കാവുകാട്ടിൽ നിന്ന് മെമ്പർഷിപ്പ് സ്വീകരിച്ചു

കേരളാ കോൺഗ്രസ് (എം) സംസ്ഥാനതല മെമ്പർഷിപ്പ് പുതുക്കൽ കാമ്പയിൻ്റെ ഭാഗമായി പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി വാർഡ് പ്രസിഡൻ്റും മുൻ മുനിസിപ്പൽ കൗൺസിലറുമായ സാവിയോ കാവുകാട്ടിൽ നിന്ന് മെമ്പർഷിപ്പ് സ്വീകരിച്ചു. സംസ്ഥാനത്തെ മുഴുവൻ വാർഡുകളിലും മെമ്പർഷിപ്പ് പുതുക്കൽ നടക്കുകയാണ്. പാലാ നിയോജകമണലത്തിൽ മുഴുവൻ വാർഡുകളിലും പാർട്ടി ചെയർമാൻ നേരിട്ട് വാർഡുകമ്മിറ്റികളിലെത്തിയാണ് കാമ്പയിൻ നടത്തുന്നത്. യോഗത്തിൽ ടോബിൻ കെ അലക്സ്, ബിജു പാലൂപ്പടവൻ, സനൽ ചോക്കാട്ടു പറമ്പിൽ, സണ്ണി കിഴക്കേടം, ഡന്നീസ് തറപ്പേൽ, ദീപു ചെറുകര ക്കുന്നേൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
Kerala Congress (M)Jos K ManiSaviyo KavukattilPalaKottayam