ലിറ്റിൽ കൈറ്റ്സ് ജൂനിയർ ഐ.ടി. ക്ലബ്ബുകൾ അപ്പർ പ്രൈമറി വിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കുന്നു
ഹൈസ്കൂളുകളിൽ വിജയകരമായി പ്രവർത്തിച്ചുവരുന്ന 'ലിറ്റില് കൈറ്റ്സ്' ഐ.ടി. ക്ലബ്ബുകൾ അപ്പർ പ്രൈമറി വിഭാഗത്തിലേക്കു കൂടി വ്യാപിപ്പിക്കുന്നു. സംസ്ഥാന സിലബസ് പിന്തുടരുന്ന 1506 സർക്കാർ, എയ്ഡഡ് യു.പി. സ്കൂളുകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ 'ലിറ്റില് കൈറ്റ്സ് ജൂനിയർ' ഐ.ടി. ക്ലബ്ബുകൾ അനുവദിച്ചു. പ്രൈമറി തലം മുതല് തന്നെ കുട്ടികളിൽ ഡിജിറ്റൽ സാക്ഷരത, സാങ്കേതിക അഭിരുചി, സർഗാത്മകത, യുക്തിചിന്ത എന്നിവ വികസിപ്പിക്കുകയാണു പദ്ധതിയുടെ പ്രധാന ലക്ഷ്യം. ക്ലബ്ബിലേക്ക് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നതിനായി ഏഴാം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് കൈറ്റ് പ്രത്യേക അഭിരുചി പരീക്ഷ ഒക്ടോബർ 27ന് നടത്തും. മികച്ച സ്കോർ നേടുന്ന 10 മുതൽ 25 വരെ വിദ്യാർഥികളെ ഉൾപ്പെടുത്തി യൂണിറ്റ് രൂപീകരിക്കും.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Sathyam Online
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
educationtechnologykottayam


