തോട്ടിൽ വീണു യുവാവ് മരിച്ചു
ഹരിപ്പാട്: തോട്ടിൽ വീണു യുവാവ് മരിച്ചു. ചിങ്ങോലി മഹേഷ് ഭവനത്തിൽ മോഹനന്റെയും രമയുടെയും മകൻ മഹേഷ് (40) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെ വീടിനടുത്തുള്ള വീച്ചുതടത്തിലെ പാലത്തിനടുത്ത് തോട്ടിൽ വീണുകിടന്ന മഹേഷിനെ സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് കണ്ടത്. തുടർന്ന് നാട്ടുകാർ ചേർന്ന് കരയ്‌ക്കെടുത്തു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലാണ്. തൃക്കുന്നപ്പുഴ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Janayugom
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
deathaccidentKottayam


