ന്യൂനപക്ഷക്ഷേമവകുപ്പിൻറെ മത്സര പരിശീലനകേന്ദ്രൾ ആധുനികമാക്കും: മന്ത്രി എൻ. ഷംസുദീൻ
യുവജനങ്ങൾക്കായുള്ള ന്യൂനപക്ഷക്ഷേമവകുപ്പിൻറെ മത്സര പരീക്ഷാ പരിശീലനകേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും ആധുനികരീതിയിൽ നവീകരിക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി ചങ്ങനാശേരിയിൽ ആരംഭിക്കുന്ന സൗജന്യ മത്സരപരീക്ഷാ പരിശീലന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പിൻറെ 24 സൗജന്യ പരിശീലനകേന്ദ്രങ്ങളാണുള്ളത്. 100 ദിന കർമപരിപാടിയുടെ ഭാഗമായി അഞ്ചു പരിശീലനകേന്ദ്രങ്ങൾ കൂടി തുടങ്ങി. ഇതുകൂടാതെ 17 സബ് സെൻററുകളുമുണ്ട്. ഇവയെല്ലാം നവീകരിക്കും.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kerala Online News
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
KottayamChanganasseryMinority Welfare DepartmentEducation


