Kottayam Today
2026 നവംബർ 27, വെള്ളിയാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ക്രൈംKottayam2026 നവംബർ 13

യുവതിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ചെന്ന് പരാതി; പീഡന ദൃശ്യങ്ങൾ ഫോണിലുണ്ടെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്തു

യുവതിയെ സൗഹൃദം നടിച്ച് പീഡിപ്പിച്ചെന്ന് പരാതി; പീഡന ദൃശ്യങ്ങൾ ഫോണിലുണ്ടെന്ന് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്തു
ചിത്രം: Malayali Vartha

യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം പീഡിപ്പിക്കുകയും സ്വര്‍ണ്ണവും പണവും തട്ടിയെടുക്കുകയും ചെയ്ത എംഎസ്എഫ് ജില്ല സെക്രട്ടറിയ്‌ക്കെതിരെ കൊട്ടിയം പോലീസ് കേസെടുത്തു. ഉമയനല്ലൂർ ഈസ്റ്റ് പട്ടരു മുക്ക് സ്വദേശി മുഹമ്മദ് ഗസ്‌നിയെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. പോലീസ് കേസെടുത്തതോടെ ജില്ലാ ഭാരവാഹിയായിരുന്ന മുഹമ്മദ് ഗസ്‌നി മുഴങ്ങാടിയെ എംഎസ്എഫിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കി. ബിസിനസ് ആവശ്യങ്ങൾക്കായി പണം വേണമെന്ന് പറഞ്ഞ് മൂന്ന് പവൻ സ്വര്‍ണ്ണാഭരണങ്ങൾ കൈക്കലാക്കിയ ഇയാൾ, പിന്നീട് സ്വര്‍ണ്ണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ മയ്യനാട് വെള്ളാപ്പില്‍ മുക്കിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ ഫോണിലുണ്ടെന്ന് ഭീഷണിപ്പെടുത്തി നിരവധി പ്രാവശ്യം യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയും രണ്ട് ലക്ഷം രൂപയും 12 പവൻ സ്വര്‍ണ്ണാഭരണങ്ങളും കൈക്കലാക്കുകയായിരുന്നു. പണവും സ്വര്‍ണ്ണവും മടക്കി നല്‍കാതായതോടെയാണ് യുവതി കൊട്ടിയം പോലീസിൽ പരാതി നൽകിയത്.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Malayali Vartha പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
crimeKottayamharassmentMSF