‘സുഖിനോ ഭവന്തു’ മ്യൂസിക് റിലീസ് ഡിസംബർ 4-ന് പുറത്തിറങ്ങും
പ്രകാശ് വാടിക്കൽ രചനയും സംവിധാനവും നിർവഹിക്കുന്ന ‘സുഖിനോ ഭവന്തു’ എന്ന ചിത്രത്തിലെ മ്യൂസിക് റിലീസ് ഡിസംബർ 4-ന് വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ യൂട്യൂബിൽ പുറത്തിറങ്ങും. കേരള ഫിലിം ക്രിറ്റിക്സിന്റെ രണ്ട് അവാർഡ് നേടിയ ഈ ചിത്രത്തിൽ ഗിരീഷ് കുന്നുമ്മൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡോക്ടർ ഷിബു ജയരാജ്, പ്രകാശ് ചെങ്ങൽ, ശ്യാം കൊടക്കാട്, ബീനാജി, ഗോഡവിൻ ജേക്കബ്, വീണ വേണുഗോപാൽ, നിഷനായർ, ആർച്ച കല്യാണി, നീതു ചേകാടി തുടങ്ങിയവരും അഭിനയിക്കുന്നു. ജനുവരി അവസാനവാരം ‘സുഖിനോ ഭവന്തു’ തിയേറ്ററുകളിലെത്തും.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Janmabhumi
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.


