തുലാവർഷം വരുന്നു, നാളെ നാലു ജില്ലകളില് തീവ്രമഴ; ഓറഞ്ച് അലര്ട്ട്
തെക്കേ ഇന്ത്യയിൽ എത്തുന്ന വടക്കുകിഴക്കൻ മൺസൂണിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തവും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കി.മീ. വരെ വേഗത്തില് ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പില് പറയുന്നു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Samakalika Malayalam
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
ഇതേ വാർത്ത റിപ്പോർട്ട് ചെയ്ത മറ്റ് മാധ്യമങ്ങൾ: Sathyam Online, Manorama Online
weatherrainalertKottayam


