Kottayam Today
2026 ഒക്‌ടോബർ 9, വെള്ളിയാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ജില്ലKottayam1 മണിക്കൂർ മുമ്പ്

പാലാ അഗ്നിശമ സേനയും സിവിൽ ഡിഫൻസ് വോളണ്ടിയർസും സംയുക്തമായി കടനാട് ചെക്ക് ഡാമിൽ മോക്ക് ഡ്രിൽ നടത്തി

പാലാ അഗ്നിശമ സേനയും സിവിൽ ഡിഫൻസ് വോളണ്ടിയർസും സംയുക്തമായി കടനാട് ചെക്ക് ഡാമിൽ മോക്ക് ഡ്രിൽ നടത്തി
ചിത്രം: Kottayam Media

പാലാ അഗ്നിശമ സേനയും സിവിൽ ഡിഫൻസ് വോളണ്ടിയർസ് പാലാ യൂണിറ്റും സംയുക്തമായി കടനാട് ചെക്ക് ഡാമിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ജലാശയങ്ങളിൽ അകപ്പെട്ടവരെ എങ്ങനെ രക്ഷപ്പെടുത്താമെന്നതായിരുന്നു ഇതിന്റെ ഉള്ളടക്കം. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, തീപിടിത്തം തുടങ്ങിയ ദുരന്തങ്ങളിൽ അകപ്പെട്ടവരെ സുരക്ഷിതമായി രക്ഷിക്കാനുള്ള പരിശീലനമായിരുന്നു മോക്ക് ഡ്രില്ലിന്റെ ഭാഗം. സ്കൂൾ കുട്ടികൾ അടക്കം നൂറുകണക്കിന് ആളുകൾ സംഭവസ്ഥലത്ത് തടിച്ചുകൂടി. പാലാ ഫയർ സ്റ്റേഷൻ ഓഫീസർ അനിൽ ജോർജ് സർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജു സെവിയർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അതുൽ അശോക്, ബിജു പി, പ്രശാന്ത് കുമാർ, നവനീത് എന്നിവരും സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ സിജി മരുതോലിൽ, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ആഗസ്റ്റിൻ ജോസഫ്, സിവിൽ ഡിഫൻസ് അംഗങ്ങളായ സെബാസ്റ്റ്യൻ ഒറ്റപ്ലാക്കൽ, ഹരികുമാർ മറ്റക്കര, രാഹുൽ, ജോസ് ജോസഫ്, അഖിലേഷ്, സച്ചു, അർജുൻ കൃഷ്ണ എന്നിവരും പങ്കെടുത്തു.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaKottayamDisaster ManagementMock Drill