പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രസേവനത്തിന്റെ 25 വർഷത്തെ ആഘോഷങ്ങളുടെ ഭാഗമായി സേവാ ജ്യോതി ബൈക്ക് റാലി കോട്ടയത്ത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രസേവനത്തിന്റെ 25 വർഷത്തെ ആഘോഷങ്ങളുടെ ഭാഗമായി സേവാ ജ്യോതി ബൈക്ക് റാലി ഇന്ന് കോട്ടയത്ത് നടന്നു. ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 10 സംഘടന മണ്ഡലങ്ങളിൽ നിന്ന് മണ്ഡലം അദ്ധ്യക്ഷന്മാർ നയിൽക്കുന്ന ബൈക്ക് റാലികൾ രാവിലെ 9:30 ന് കോട്ടയത്ത് സംഗമിച്ച് രാവിലെ 10 മണിക്ക് കോട്ടയം റെഡ്ഡിയർ ഹാളിൽ പൊതുസമ്മേളനം നടന്നു. ഈ വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജി, ദേശീയ അദ്ധ്യക്ഷൻ നിതിൻ നബീൻ ജി എന്നിവർ വീഡിയോ കോൺഫ്രൻസിൽ കൂടി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു. അങ്കണവാടി ടീച്ചർമാരെയും ഹെൽപ്പർമാരെയും ആശാ വർക്കർമാരെയും അനുമോദിക്കുകയും കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം നടത്തിയെന്നും ബിജെപി കോട്ടയം ജില്ലാ പ്രസിഡണ്ട് ലിജിൻലാൽ പറഞ്ഞു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
KottayamBJPPM Narendra ModiBike RallySeva Jyothi


