കോട്ടയം ജില്ലയിലെ 27 കോളേജ് യൂണിയനുകളിൽ എസ്.എഫ്.ഐ വിജയം
എം.ജി സർവകലാശാലയുടെ കീഴിൽ കോട്ടയം ജില്ലയിലെ കോളജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ 27 കോളേജ് യൂണിയനുകൾ നേടിയതായി എസ്.എഫ്.ഐ നേതൃത്വം അറിയിച്ചു. 15 ക്യാമ്പസുകളിൽ മികച്ച വിജയം നേടിയതായി കെ.എസ്.യുവും. കഴിഞ്ഞ തവണ നഷ്ടപ്പെട്ട സി.എം.എസ് കോളജ് കെ.എസ്.യുവിൽ നിന്ന് എസ്.എഫ്.ഐ തിരിച്ചുപിടിച്ചു. കെ.ഇ കോളജ് മാന്നാനം, സെന്റ് തോമസ് കോളജ് പാലാ, ബസേലിയോസ് കോളേജ് കോട്ടയം, കുറവിലങ്ങാട് ദേവമാതാ കോളേജ്, ചങ്ങനാശേരി എസ്.ബി കോളജ് എന്നിവിടങ്ങളിൽ ചരിത്രവിജയം നേടിയതായി കെ.എസ്.യു നേതൃത്വം അറിയിച്ചു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Sathyam Online
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
KottayamCollege ElectionsSFIKSU


