70 വയസ്സിനുമേൽ പ്രായമുള്ളവർക്ക് സപ്ലൈകോയുടെ പ്രത്യേക ഓഫർ;മലയാളത്തിലെ 'മ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫറുണ്ട്
കേരളത്തിന് 70 വയസ്സ് തികയുന്ന നവംബർ ഒന്നിന്, 70 വയസ്സും അതിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് സപ്ലൈകോയുടെ പ്രത്യേക ഓഫർ. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന 70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഉപഭോക്താക്കൾക്ക് ശബരി വെളിച്ചെണ്ണ 70 രൂപ വിലക്കുറവിൽ ലഭിക്കും. നവംബർ 1 മുതൽ 7 വരെയാണ് ഓഫർ. മലയാളത്തിലെ 'മ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫറുണ്ട്. ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾ 7% വിലക്കുറവ് ലഭിക്കും. ശബരി പായസമിക്സിന് നവംബർ 1 മുതൽ 30 വരെ 10% വിലക്കുറവും ലഭ്യമാക്കും. ഈ ആനുകൂല്യം എല്ലാ ഉപഭോക്താക്കൾക്കും ഉണ്ടായിരിക്കും.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
SupplycoSabariSenior CitizensOffers

