ശാസ്ത്രോത്സവത്തിൽ വിജയം നേടിയ തീക്കോയി സെന്റ് മേരീസ് എൽ.പി. സ്കൂൾ
ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് തീക്കോയി സെന്റ് മേരീസ് എൽ.പി. സ്കൂൾ ഉന്നത വിജയം കരസ്ഥമാക്കി. പ്രവൃത്തിപരിചയമേളയിൽ ഒന്നാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും സ്കൂൾ സ്വന്തമാക്കി. സോഷ്യൽ സയൻസ് മേളയിലും സയൻസ് മേളയിലും മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കിയാണ് ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ വിദ്യാലയം ഫസ്റ്റ് റണ്ണർ അപ്പ് കരസ്ഥമാക്കി.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
TeekoySt. Mary's LP SchoolScience FestivalErattupetta
