ട്രാക്ക് അറ്റകുറ്റപ്പണി കാരണം ട്രെയിൻ സർവീസുകളിൽ മാറ്റം
കൊച്ചിയിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ മാറ്റം വരുന്നു. ഗുരുവായൂർ-ചെന്നൈ എഗ്‌മോർ എക്സ്പ്രസ് (25ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്നത്), മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് (25ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്നത്), എം.ജി.ആർ. ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എ.സി. സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (25ന് എം.ജി.ആർ. ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്നത്) എന്നീ മൂന്ന് ട്രെയിനുകൾ കോട്ടയം വഴി സർവീസ് നടത്തും. എഗ്‌മോർ എക്സ്പ്രസ് എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകൾക്ക് പകരം കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിർത്തുമെന്ന് റെയിൽവേ അറിയിച്ചു. മാവേലി എക്സ്പ്രസ് എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റോപ്പുകൾക്ക് പകരം എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിർത്തുന്നതാണ്. ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എ സി സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് എറണാകുളം ജങ്ഷൻ, ആലപ്പുഴ എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. പകരം എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പ് നിർത്തുന്നതാണ്.
