സനൽ ദേവി സംഗീതത്തിൽ 'ആദി പൊന്മീൻ'; 'അവറാച്ചൻ ആന്‍ഡ് സണ്‍സി'ലെ വീഡിയോ സോംഗ് എത്തി
പി ബിജു മേനോനെ നായകനാക്കി നവാഗതനായ തമ്പി സംവിധാനം ചെയ്ത അവറാച്ചൻ ആൻഡ് സൺസ് എന്ന ചിത്രത്തിലെ ഒരു വീഡിയോ സോംഗ് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ആദി പൊന്മീൻ എന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അൻവർ അലിയാണ്. സനൽ ദേവി ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു കൃഷ്ണനും അനില രാജീവും ചേർന്നാണ്. ബിജു മേനോനോടൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ് സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൻ, സബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Asianet News
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
P. Biju MenonAvarachan and SonsSanal DevKottayam Naseer

