Kottayam Today
2026 സെപ്റ്റംബർ 23, ബുധനാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ഉത്സവ വാർത്തകൾKottayam1 മണിക്കൂർ മുമ്പ്

കോട്ടയം വിജിലൻസ് എ.എസ്.ഐ. അരുൺചന്ദ് സി, വിജുമോൻ കെ കെ എന്നിവർക്ക് കേരള വിജിലൻസ് ഡയറക്ടറുടെ 'ബാഡ്ജ് ഓഫ് ഓണർ ഫോർ എക്സലന്റ് ഇൻവെസ്റ്റിഗേഷൻ' അവാർഡ്

കോട്ടയം വിജിലൻസ് യൂണിറ്റിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ അരുൺചന്ദ് സി, വിജുമോൻ കെ കെ എന്നിവർ 2025 ലെ കേരള വിജിലൻസ് ഡയറക്ടറുടെ 'ബാഡ്ജ് ഓഫ് ഓണർ ഫോർ എക്സലന്റ് ഇൻവെസ്റ്റിഗേഷൻ' അവാർഡിന് അർഹരായി. മികച്ച അന്വേഷണ മികവിനും, അഴിമതി സംബന്ധമായ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും ആത്മാർത്ഥമായും സത്യസന്ധമായും സർവീസ് ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സംസ്ഥാന വിജിലൻസ് ഡയറക്ടർ നൽകുന്ന അവാർഡ് ആണിത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ആഭ്യന്തര & വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അവാർഡ് ജേതാക്കൾക്ക് മെഡലുകൾ സമ്മാനിക്കുന്നതാണ്.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
KottayamVigilanceAwardPolice