പോഷക ബോധവൽക്കരണ ക്ലാസും നാടൻ ഭക്ഷണ പ്രദർശനവും ഉഴവൂരിൽ നടത്തി
ഐസിഡിഎസ് ഉഴവൂർ പഞ്ചായത്തിൻ്റെ സഹകരണത്തോടെ 'എൻ്റെ അങ്കണവാടി എൻ്റെ ഉത്തരവാദിത്വം' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും നാടൻ പോഷക ആഹാര പ്രദർശനവും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്നു. ഉഴവൂർ ബ്ലോക്ക് പരിധിയിൽ വരുന്ന എട്ട് പഞ്ചായത്തുകളിൽ നിന്നായി 166 അങ്കണവാടി പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. നാടൻ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയുടെ പ്രദർശനവും ഇവ ഉപയോഗിച്ച് ഉണ്ടാക്കിയ ഭക്ഷണ സാധനങ്ങൾ, ജ്യൂസുകൾ എന്നിവയുടെ പ്രദർശനവും ശ്രദ്ധേയമായി. കുഞ്ഞുങ്ങളുടെയും കൗമാരപ്രായക്കാർ അമ്മമാർ എന്നിവരിലെ പോഷക ആഹാരക്കുറവും വിളർച്ചയും പരിഹരിക്കുക എന്നതാണ് പോഷൻമാസാചരണത്തിൻ്റെ സന്ദേശം.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Sathyam Online
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
UzhuvoorNutritionHealth