ചേർപ്പുങ്കൽ മാർത്തോമ്മാ മണ്ഡപത്തിൽ മാർ തോമാ ശ്ലീഹായുടെ ഭാരത പ്രവേശന ഓർമ്മ എ കെ സി സി ആചരിച്ചു
ചേർപ്പുങ്കൽ മാർത്തോമ്മാ മണ്ഡപത്തിൽ മാർ തോമാ ശ്ലീഹായുടെ ഭാരത പ്രവേശന ഓർമ്മ എ കെ സി സി സമുചിതമായി ആചരിച്ചു. എ കെ സി സി ചേർപ്പുങ്കൽ ഫൊറോന സമിതിയും ഇടവക യൂണിറ്റും സംയുക്തമായി നടത്തിയ പരിപാടി സുറിയാനി ഭാഷയിലുള്ള പ്രാർത്ഥനകൾ ഉൾപ്പെടുത്തിയുള്ള സായാഹ്ന നമസ്കാരത്തോടെ ആരംഭിച്ചു. ഫൊറോനാ പ്രസിഡൻ്റ് ശ്രീ മാർട്ടിൻ കോലടിയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം മാർ സ്ലീവാ ഫൊറോന- തീർഥാടന പള്ളി വികാരി വെരി റവ. ഫാ. ജോസ് വള്ളോംപുരിടം ഉദ്ഘാടനം ചെയ്തു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
AKCCCherppungalSt. ThomasPala

