അപ്പച്ചൻ നെടുംപള്ളി അനുസ്മരണം തിങ്കളാഴ്ച പാലായിൽ
കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അപ്പച്ചൻ നെടുംപള്ളിയുടെ അനുസ്മരണം തിങ്കളാഴ്ച പാലായിൽ നടക്കും. നാളെ വൈകിട്ട് 4 മണിക്ക് പാലാ കാർഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കേരള കോൺഗ്രസ്എം നിയോജക മണ്ഡലം പ്രസിഡണ്ട് ടോബിൻ കെ അലക്സ് അധ്യക്ഷത വഹിക്കും. കർഷക യൂണിയൻ എം നേതാക്കളായ ഡാൻറ്റീസ് കൂന്നാനി, കെ പി ജോസഫ്, കെ ഭാസ്കരൻ നായർ, ടോമി മാത്യു തകിടിയേൽ, ജോർജ് കുട്ടി ജേക്കബ്, പ്രദീപ് ജോർജ്, ഷാജി കൊല്ലിത്തടം, പി വി ചാക്കോ, അബു മാത്യു എബ്രഹാം കോക്കാട് തുടങ്ങിയവർ പ്രസംഗിക്കും.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Sathyam Online
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
Pala

