Kottayam Today
2026 നവംബർ 27, വെള്ളിയാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ഉത്സവ വാർത്തകൾPala2026 ഒക്‌ടോബർ 6

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന വാഴ കർഷക സംഗമം വെള്ളിയാഴ്ച നടക്കും

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന വാഴ കർഷക സംഗമം വെള്ളിയാഴ്ച നടക്കും
ചിത്രം: Kottayam Media

രൂപതയുടെ കർഷക ബാങ്ക് പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന വാഴ കർഷക സംഗമം വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടിന് പാലാ ഷാലോം പാസ്റ്ററൽ സെന്ററിൽ ആരംഭിക്കുന്ന ഈ സംഗമത്തിൽ പി.എസ്.ഡബ്ലിയു.എസ് ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പിള്ളിൽ അദ്ധ്യക്ഷത വഹിക്കും. കോട്ടയം കുമരകം കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ.എലിസബത്ത് ജോസഫ് വാഴകർഷക സംഗമം ഉദ്ഘാടനം ചെയ്യും.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaBanana FarmingKottayam