റോമിലെ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ മീറ്റിന് പതാക പ്രയാണം പാലായിൽ എത്തിച്ചേരുന്നു
റോമിൽ നടക്കുന്ന കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ മീറ്റിന് മുന്നോടിയായിട്ടുള്ള പതാക പ്രയാണം ഇന്ന് (ഞായർ) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാ ബിഷപ്പ് ഹൗസിൽ എത്തിച്ചേരുന്നു. 109 വർഷത്തെ കത്തോലിക്ക കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മാർപ്പാപ്പായുടെ സാന്നിധ്യത്തിൽ റോമിൽ വച്ച് ഗ്ലോബൽ മീറ്റ് നടക്കുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങൾ കടന്ന് ഇന്ത്യയിൽ എത്തി കേരളത്തിലെ വിവിധ രൂപതകളിലൂടെ കടന്നുവരുന്ന പതാകയാണ് ഇന്ന് പാലായിൽ എത്തിച്ചേരുന്നത്. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി പ്രൊഫ.ജോസുകുട്ടി ഒഴുകയിൽ, വൈസ് പ്രസിഡന്റ് ബെന്നി ആന്റണി എന്നിവരുടെ നേതൃത്വത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് സ്വീകരിച്ച് സിഗ്നേച്ചർ ക്യാമ്പയിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ആദ്യ ഒപ്പ് രേഖപ്പെടുത്തും.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
Catholic CongressPalaRomeGlobal MeetReligion


