Kottayam Today
2026 ഒക്‌ടോബർ 30, വെള്ളിയാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ഉത്സവ വാർത്തകൾPala1 മണിക്കൂർ മുമ്പ്

പാലാ ളാലം പഴയ പള്ളിയിൽ ജപമാലമാസ സമാപനവും വി.ഫ്രാൻസിസ് അസീസിയുടെ തിരുനാളും ആഘോഷിക്കുന്നു

പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ നാളെ ശനിയാഴ്ച (ഒക്ടോബർ 31) ജപമാലമാസ സമാപനവും വി.ഫ്രാൻസിസ് അസീസിയുടെ തിരുനാളും സംയുക്തമായി ആചരിക്കുന്നു. നാളെ വൈകുന്നേരം 3:45 ന് വി.ഫ്രാൻസിസ് അസീസിയുടെ തിരുസ്വരൂപത്തിന്റെയും രൂപകൂടിന്റെയും വെഞ്ചിരിപ്പ്, 4 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, നൊവേന തുടർന്ന് ആഘോഷമായ ജപമാല പ്രദക്ഷിണം, നേർച്ച വിതരണം ഉണ്ടായിരിക്കും. ഈ വർഷം ഫ്രാൻസിസ് അസീസിയുടെ സ്വർഗപ്രവേശനത്തിന്റെ 800 വർഷമാണ്. അതിനാൽ വിശുദ്ധന്റെ മധ്യസ്ഥം തേടി പ്രത്യേകം പ്രാർത്ഥിക്കുവാൻ ഉള്ള അവസരമാണ്. തിരുനാൾ തിരുക്കർമ്മങ്ങളിലേക്ക് ഏവരെയും ഹൃദയയപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaKottayamReligion