Kottayam Today
2026 നവംബർ 27, വെള്ളിയാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ഉത്സവ വാർത്തകൾPala2 ദിവസം മുമ്പ്

പാലാ ജൂബിലി തിരുനാൾ ഡിസംബർ ഒന്നിന് കൊടിയേറും

പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ ജൂബിലി തിരുനാൾ ഡിസംബർ ഒന്ന് മുതൽ എട്ടുവരെ പാലായിൽ ആഘോഷിക്കും. പാലാ കത്തീഡ്രൽ, ളാലം പഴയപള്ളി, ളാലം പുത്തൻപള്ളി ഇടവകകളുടെ ഭിമുഖ്യത്തിലാണ് തിരുനാൾ ആഘോഷം. ഡിസംബർ ഒന്നിന് വൈകുന്നേരം 5.15-ന് ളാലം പഴയപള്ളിയിൽ വിശുദ്ധ കുർബാന നടക്കും. ആറിന് കുരിശു പള്ളിയിലേയ്ക്ക് പ്രദക്ഷിണം കൊടിയേറ്റ് ഫാ. ജോസഫ് മലേപ്പറമ്പിൽ നിർവ്വഹിക്കും. പ്രധാന തിരുനാൾ ദിനമായ എട്ടിന് രാവിലെ 6.30-ന് പരിശുദ്ധ കുർബാന ഉണ്ടായിരിക്കും.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaJubilee ThirunalCatholic ChurchDecember 2024