കെഎസ്എസ്പിയു കൊഴുവനാൽ യൂണിറ്റ് കുടുംബമേളയും വയോജന ദിനാചരണവും നടത്തി
കൊഴുവനാൽ സിഎസ്സി ഹാളിൽ കെഎസ്എസ്പിയു കൊഴുവനാല് യൂണിറ്റ് കുടുംബമേളയും വയോജന ദിനാചരണവും നടന്നു. യൂണിറ്റ് പ്രസിഡന്റ് പ്രൊഫ. കെ.എം സുദർശനന്റെ അധ്യക്ഷതയിൽ യോഗം കൊഴുവനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസി ജോസഫ് പൊയ്ക ഉദ്ഘാടനം ചെയ്തു. 80 വയസ്സ് കഴിഞ്ഞ മുതിർന്ന അംഗങ്ങളെ ബ്ലോക്ക് സെക്രട്ടറി കെ.ജി വിശ്വനാഥൻ ആദരിച്ചു. 134 തവണ രക്തം ദാനംചെയ്ത പാലാ ബ്ലഡ് ഫോറം കൺവീനർ ഷിബു തെക്കേമറ്റത്തിനെ കെഎസ്എസ്പിയു മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി ജെ എബ്രഹാം ആദരിച്ചു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Sathyam Online
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
KSSPUKozhuvanalPalaFamily MeetSenior Citizens

