കൃപാസന റാലിക്ക് കെ.എസ്.ആർ.ടി.സി ബസ് അനുവദിക്കണം
കൃപാസനത്തിൽ 24 ന് (24.10.2026 ശനി) നടക്കുന്ന അഖണ്ഡ ജപമാല റാലിയിൽ പങ്കെടുക്കുന്ന വിശ്വാസികൾക്ക് കേരളത്തിലെ എല്ലാ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നും ആവശ്യമായ ബസ് സർവീസ് ക്രമീകരിക്കണമെന്ന് മാണി സി. കാപ്പൻ എം.എൽ.എ സർക്കാരിനോടാവശ്യപ്പെട്ടു. പാർക്കിംഗ് സൗകര്യമില്ല എന്ന കാരണം പറഞ്ഞ് പോലീസ് അധികാരികൾ തടസ്സമുണ്ടാക്കുന്നതിനാൽ ബസുകൾ ക്രമീകരിക്കാൻ സാധിക്കില്ലെന്നും എ.ടി. ഓ മാർ അറിയിച്ചു. വിഷയം ശ്രദ്ധയിൽപ്പെട്ട മാണി സി. കാപ്പൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയേയും ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണിനേയും ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
KSRTCManil C.appanPalaKrpaasana

