Kottayam Today
2026 സെപ്റ്റംബർ 25, വെള്ളിയാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ജില്ലPala1 മണിക്കൂർ മുമ്പ്

മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പേഷ്യന്റ് സേഫ്റ്റി ദിനാചാരണം സംഘടിപ്പിച്ചു

ലോക പേഷ്യന്റ് സേഫ്റ്റി ദിനാചാരണം ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ പൊതുജനങ്ങൾക്കായി ആ​രോ​ഗ്യരം​ഗത്തെ അറിവുകളുടെ നേർക്കാഴ്ച്ചയുമായി പ്രത്യേക പ്രദർശന പരിപാടി സംഘടിപ്പിച്ചു. ആശുപത്രിയുടെ പ്രവർത്തനങ്ങളും, വിവിധ വകുപ്പുകളുടെ സേവനങ്ങളും നേരിട്ടു ബോധ്യപ്പെടുന്ന പ്രദർശന പരിപാടി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പുത്തൻ അറിവുകൾ പകരുന്നതായി മാറി. ആശുപത്രി സുരക്ഷ ഉപകരണങ്ങളുടെയും ചികിത്സ ഉപകരണങ്ങളുടെയും പ്രവർത്തനങ്ങളെക്കുറിച്ചും ബോധവൽക്കരണം നൽകി. ആശുപത്രിയിൽ ആരംഭിക്കുന്ന സേഫ്റ്റി ചാമ്പ്യൻ പദ്ധതിയുടെ ലോഞ്ചിംഗ് റവ.ഫാ.മാത്യു തെക്കേലും റവ.സിസ്റ്റർ ലിൻസി എഫ്.സി.സിയും ചേർന്നു നിർവ്വഹിച്ചു.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
Mar Sliva MediCityWorld Patient Safety DayPalaHealthSafety