Kottayam Today
2026 ഒക്‌ടോബർ 8, വ്യാഴാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ഉത്സവ വാർത്തകൾPala1 മണിക്കൂർ മുമ്പ്

സുവിശേഷത്തിന്റെ അന്തസത്ത കാത്ത യോഗീവര്യനാണ് കൈപ്പൻപ്ലാക്കൽ എബ്രഹാം അച്ചൻ: മായ രാഹുൽ

സുവിശേഷത്തിന്റെ അന്തസത്ത കാത്ത യോഗീവര്യനാണ് കൈപ്പൻപ്ലാക്കൽ എബ്രഹാം അച്ചൻ: മായ രാഹുൽ
ചിത്രം: Kottayam Media

പാലയിലുണ്ടായ 'സ്നേഹഗിരി സ്ഥാപനങ്ങളിലെ മക്കളുടെ സ്നേഹസംഗമം' വേദിയിൽ, പാർശ്വവൽക്കരിക്കപ്പെട്ട അനാഥ ബാല്യങ്ങളെ പൊതു സമൂഹത്തോട് ചേർത്ത് നിർത്തി അവർക്ക് ഭക്ഷണവും വിദ്യാഭ്യാസവും നൽകി മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് സുവിശേഷത്തിന്റെ അന്തസത്ത കാത്ത യോഗീവര്യനാണ് അബ്രാഹം കൈപ്പൻപ്ലാക്കൽ അച്ചൻ എന്ന് മായ രാഹുൽ അഭിപ്രായപ്പെട്ടു. സുവിശേഷത്തിൽ രേഖപ്പെടുത്തിയ നല്ല സമരിയക്കാരന്റെ പിന്തുടർച്ചയായി സമൂഹത്തിനു സ്വാന്ത്വനം പകർന്ന കൈപ്പൻ പ്ലാക്കലച്ചന്റെ സ്വാന്തന സന്ദേശം ഇന്നും തലമുറ കൈമാറി സ്നേഹ ഗിരി മിഷനറി സിസ്റ്റേഴ്സ് മുന്നോട്ട് കൊണ്ട് പോകുന്നു എന്നും മായ രാഹുൽ കൂട്ടിച്ചേർത്തു.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaAbraham KappanplakkalachanMaya RahulSneha Giri Missionary Sisters