പൊട്ടികടക്കാരുടെ കടകൾ ജനറൽ ആശുപത്രി സ്ഥലത്ത് സ്വയം പൊളിച്ചു നീക്കി
ജനറൽ ആശുപത്രി സ്ഥലത്തെ പെട്ടികടക്കാരുടെ കടകൾ ഉടമകൾ സ്വയം പൊളിച്ചു നീക്കി. ജനറൽ ആശുപത്രി റോഡിൻ്റെ ഓരത്ത് പെട്ടി കടകൾ നടത്തിവന്നവർ ആശുപത്രി സ്ഥലത്താണ് കടകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് സർവ്വേയിൽ കണ്ടെത്തിയതിനെ തുടർന്ന് ഒഴിഞ്ഞു പോകണമെന്ന് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടർ ഉത്തരവിട്ടിരുന്നു. ജോസ്.കെ.മാണി എം.പിക്ക് നൽകിയ വാക്ക് പാലിച്ചുകൊണ്ട് ഇന്ന് വൈകിട്ട് നാല് പെട്ടികടക്കാർ സ്വയം ഒഴിവായി. ഇത്താമ്മ ലൂക്കോസ് കൊച്ചു പറമ്പിൽ, സുലോചന ശങ്കരൻ ഇലഞ്ഞി തറയിൽ, അമ്മിണി രാജൻ മാക്കിയിൽ, സെബി മാത്യു വാവേലിൽ എന്നിവരുടെ കടകളാണ് ഒഴിഞ്ഞത്. മാനുഷിക പരിഗണനയോടെ പുനരധിവാസം ലഭ്യമാകുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaGeneral HospitalJ.K. ManiTemporary Shops

