Kottayam Today
2026 നവംബർ 27, വെള്ളിയാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ഉത്സവ വാർത്തകൾPala6 ദിവസം മുമ്പ്

അൻ്റോണിയൻ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ തുടർച്ചയായ രണ്ടാം തവണയും പ്ലാശനാൽ സെൻ്റ് ആൻ്റണീസ് എച്ച്. എസ്. എസ്. ചാമ്പ്യന്മാരായി

പ്ലാശനാൽ സെൻ്റ് ആൻ്റണീസ് സ്റ്റേഡിയത്തിൽ 20-11-2026 ശനിയാഴ്ച നടന്ന അൻ്റോണിയൻ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ തുടർച്ചയായ രണ്ടാം തവണയും പ്ലാശനാൽ സെൻ്റ് ആൻ്റണീസ് എച്ച്. എസ്. എസ്. ചാമ്പ്യന്മാരായി. ഇ. എം. ദേവസ്യ ഈരൂരിക്കൽ മെമ്മോറിയൽ ട്രോഫിയും 5001 രൂപയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ പ്രവിത്താനം സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ്., കെ. എം തോമസ് ചേറ്റുകുളം മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 3001 രൂപയും കരസ്ഥമാക്കി. മത്സര വിജയികൾക്ക് തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോമി ബെന്നി, പ്ലാശനാല് സെന്റ് മേരീസ് പള്ളി സഹവികാരി റവ. ഫാ. ജോസഫ് വെട്ടുകല്ലുംപുറത്ത് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaFootballSportsKottayam