Kottayam Today
2026 നവംബർ 27, വെള്ളിയാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ജില്ലPala15 മണിക്കൂർ മുമ്പ്

പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിലെ കുരുന്നുകൾ സംസ്ഥാന സർക്കാരിൻ്റെ തൂഫാൻ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്കൂൾ വാഹനങ്ങളിൽ ലഹരിക്കെതിരെ ബോധവൽക്കരണ സ്റ്റിക്കറുകൾ പതിപ്പിച്ചു. പാലാ ട്രാഫിക്ക് സബ് ഇൻസ്പെക്ടർ സുരേഷ് കുമാർ ബി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ.ചീരാംകുഴി അധ്യക്ഷത വഹിച്ചു. ബിൻസി സെബാസ്റ്യൻ, സി.ലിജി, സി.ഡെൽ ന, സി.ജെസ്സ് മരിയ, ലിജോ ആനിത്തോട്ടം, നീനു ബേബി, കാവ്യാമോൾ മാണി, ജോളി മോൾ തോമസ്, സി. മരിയാ, അനു മെറിൻ അഗസ്റ്റിൻ, ജോസ്മിൻ പി.ജെ., ടെസിൻ മാത്യു, ഡോണാ തോമസ്, സുമി തോമസ് എന്നിവർ പ്രസംഗിച്ചു.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaSt. Mary's L.P. SchoolThufan ProjectAwareness Campaign