പാലാ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ എൽ.പി.വിഭാഗം ഓവറോൾ കിരീടം പാലാ സെൻ്റ് മേരീസിന്
പാലാ: ബുധൻ, വ്യാഴം തീയതികളിലായി മുത്തോലിയിൽ നടന്ന പാലാ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ എൽ.പി.വിഭാഗം ഓവറോൾ കിരീടം പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂൾ കരസ്ഥമാക്കി. ശാസ്ത്രം, സാമൂഹിക ശാസ്ത്രം, പ്രവൃത്തി പരിചയ മേളകളിലും സെൻ്റ് മേരീസ് ഓവറോൾ കരസ്ഥമാക്കി. 179 പോയിൻ്റ് നേടിയാണ് സെൻ്റ് മേരീസ് എൽ.പി സ്കൂൾ ഈ നേട്ടം സ്വന്തമാക്കിയത്. വിജയികളായ കുട്ടികളെ പി.ടി.എ കമ്മിറ്റി അഭിനന്ദിച്ചു. പ്രസിഡൻ്റ് ശ്രീ.ജിജോ മാത്യു അധ്യക്ഷത വഹിച്ചു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaScience FestivalEducation

