സെൻ്റ് മേരീസ് സ്‌കൂളിലെ വിദ്യാർത്ഥിനികൾ നിർമ്മിച്ചു കേര ചന്ദന കുളി സോപ്പുകൾ
പാലാ സെൻ്റ് മേരിസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും ഗൈഡിങ് റേഞ്ചർ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വയംതൊഴിൽ പരിശീലനത്തിൻ്റെ ഭാഗമായി കുളി സോപ്പ് നിർമ്മാണ പരിശീലനം നടത്തി. ശുദ്ധമായ വെളിച്ചെണ്ണയും സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന മറ്റു വസ്തുക്കളും ചേർത്ത് കുട്ടികൾ ആദായകരമായ രീതിയിൽ ഗുണനിലവാരമുള്ള കുളി സോപ്പ് നിർമ്മിച്ചു. 'കേരചന്ദന' എന്ന ബ്രാൻഡ് നെയിം നൽകിയ സോപ്പിൻ്റെ ഉദ്ഘാടനം പ്രിൻസിപ്പൽ സിസ്റ്റർ ജീസ ഇഗ്നേഷ്യസ് ബഹുമാനപ്പെട്ട പി ടി എ പ്രസിഡൻ്റ് ശ്രീ ജോഷിബാ ജെയിംസിന് നൽകിക്കൊണ്ട് നിർവഹിച്ചു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaSt. Mary's SchoolNSSSelf-Employment

