ലോകഹൃദയ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം പാലായിൽ ആവേശമായി
ലോക ഹൃദയ ദിനാഘോഷങ്ങളുടെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോളേജ് അക്വാട്ടിക് സെൻട്രറുമായി സഹകരിച്ച് സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം പാലായിൽ നടന്നു. വിവിധ ഭാഗങ്ങളിൽ നിന്നുള്ള 11 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഒരു ടീമിൽ 8 നീന്തൽ താരങ്ങൾ വീതമുള്ള മിക്സഡ് റിലേ മത്സരമാണിത്. പാലാ തോപ്പൻസ് അക്കാഡമി എ ടീം മത്സരത്തിൽ ജേതാക്കളായി. പാല സെൻറ് തോമസ് കോളേജ് അക്വാട്ടിക് സെൻറർ എ ടീം രണ്ടാം സ്ഥാനം നേടി. വിജയികളായ ടീമിന് 20,000, 15,000, 10,000 എന്നീ ക്രമത്തിൽ സമ്മാന തുകകൾ നൽകി.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
ഇതേ വാർത്ത റിപ്പോർട്ട് ചെയ്ത മറ്റ് മാധ്യമങ്ങൾ: Manorama Online
PalaWorld Heart DaySwimmingMar Sliva MedicareSt. Thomas College


