Kottayam Today
2026 ഒക്‌ടോബർ 12, തിങ്കളാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ഉത്സവ വാർത്തകൾPampady1 മണിക്കൂർ മുമ്പ്

ഞങ്ങൾക്കും കാണണം നിയമസഭ എന്നാൽ ഒരുങ്ങിക്കോളൂവെന്ന് പാമ്പാടി പഞ്ചായത്ത് പ്രസിഡണ്ട്

ഞങ്ങൾക്കും കാണണം നിയമസഭ എന്നാൽ ഒരുങ്ങിക്കോളൂവെന്ന് പാമ്പാടി പഞ്ചായത്ത് പ്രസിഡണ്ട്
ചിത്രം: Kottayam Media

ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആശ പ്രവർത്തകർ, ഹരിത കർമ സേന അംഗങ്ങൾ, തൊഴിൽ ഉറപ്പ് രംഗത്ത് സജീവമായി ഉള്ളവർ, കുടുംബ ശ്രീ പ്രവർത്തകർ എന്നിവരുടെ ആഗ്രഹം നിറവേറ്റാനാണ് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക് ഒക്ടോബർ 13 ന് കേരള നിയമസഭയും നിയമസഭാ പ്രവർത്തനവും കാണുവാൻ എം എൽ എ അഡ്വ. ചാണ്ടി ഉമ്മൻ മുഖേന അനുമതി വാങ്ങിയിട്ടുള്ളത്. മൃഗശാലയും ശംഖുമുഖം കടപ്പുറവും സന്ദർശിച്ചേ സംഘം മടങ്ങുകയുള്ളു. 13 രാവിലെ 4 ന് വെള്ളൂർ ഇല്ലിവളവിൽ നിന്നും വാഹനം പുറപ്പെടും. 9 നെങ്കിലും നിയമസഭയിൽ എത്തിയാലേ സാധാരണ 11 മണിയോടെ സംഭവിക്കാവുന്ന വാക്ക് ഔട്ട് ഉണ്ടായാലും നിയമസഭാ പ്രവർത്തനം കാണാൻ പറ്റുകയുള്ളു എന്നതിനാലാണ് ഈ സമയ ക്രമീകരണം. ഇതിനകം 3 ബസിനുള്ള രെജിസ്ട്രേഷൻ ആയിക്കഴിഞ്ഞു.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PampadyKottayamKerala Assembly