പാമ്പാടി പതിമൂന്നാം മൈലിൽ ബസ്സിന് അടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരായ രണ്ട് യുവതികൾ മരിച്ചു
പാമ്പാടി പതിമൂന്നാം മൈലിൽ ബസ്സിന് അടിയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാരായ രണ്ട് യുവതികൾ മരിച്ചു. ഇന്ന് രാവിലെ 9 മണിയോട് അടുത്താണ് സംഭവം. പൊൻകുന്നം ഭാഗത്തേയ്ക്ക് സഞ്ചരിച്ച മീനടം സ്വദേശിയായ ഒരു യുവതിയും പിന്നിൽ ഇരുന്ന യുവതിയുമാണ് മരിച്ചത്. കോട്ടയം ഭാഗത്തേക്ക് സഞ്ചരിച്ച ബസ് ഇവരുടെ സ്കൂട്ടറിൽ വന്നിടിക്കുകയായിരുന്നു. അപകട സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു എന്നതാണ് പ്രാഥമിക നിഗമനം. സംഭവം അറിഞ്ഞ ഉടൻ തന്നെ പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PampadyPonkunnamKottayam

