പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ
പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ പ്രധാനികളിലൊരാൾ പോലീസ് പിടിയിൽ. ചെങ്ങമനാട് തുരുത്ത് ഓത്തുപള്ളിപ്പറമ്പ് റിഷാദ് (36)നെയാണ് ആലുവ പോലീസ് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ പെരിയാറിൽ നിന്ന് വാരി കടത്തുകയായിരുന്ന മണൽ മഹിളാലയം പാലത്തിനടുത്ത് വച്ചാണ് പോലീസ് പിന്തുടർന്ന് പിടികൂടിയത്. കൊല്ലം ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു. ഇയാൾ ആലുവ, നെടുമ്പാശേരി, ചേരാനല്ലൂർ പോലീസ് സ്റ്റേഷനുകളിലായ് സമാനമായ ഏഴ് കേസുകളിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Janmabhumi
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
AluvaSand MiningCrime

