ഉത്സവാവേശം നിറച്ച് കൊടികയറി, വൈക്കത്തഷ്ടമി ഡിസംബര്‍ ഒന്നിന്; അറിയാം ഐതീഹ്യം
ഭക്തിയുടെ നിറവില്‍ ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി ഉത്സവത്തിന് കൊടികയറി. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, മറ്റപ്പള്ളി അനുജന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി, മേക്കാട് ചെറിയ നാരായണന്‍ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തില്‍ തന്ത്രി മറ്റപ്പള്ളി പരമേശ്വരന്‍ നമ്പൂതിരി ഉത്സവത്തിന് കൊടിയേറ്റി. ഇന്നലെ രാവിലെ 7.23ന് ഉത്തരധ്രുവത്തിലാണ് കൊടികയറിയത്. ഉഷഃ പൂജ, എത്യത്തപൂജ, പന്തീരടിപൂജ എന്നിവക്കുശേഷം കൊടിക്കൂറയിലേക്ക് വിശേഷാല്‍ പൂജകള്‍ നടത്തി. തുടര്‍ന്ന് കൊടിക്കൂറ കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. ബലിക്കല്‍ പുരയില്‍ നടന്ന വിശേഷാല്‍ ചടങ്ങുകള്‍ക്കുശേഷമാണ് കൊടിയേറ്റ് നടന്നത്. ഡിസംബര്‍ ഒന്നിനാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. പുലര്‍ച്ചെ 4.30നാണ് അഷ്ടമിദര്‍ശനം.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Samakalika Malayalam
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
VaikomKottayamFestivalReligion


