കാഴ്ചവൈകല്യവും ബൗദ്ധിക വൈകല്യവും ഒരേ വിഭാഗത്തിൽ; സാമൂഹിക നീതി വകുപ്പ് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
40 ശതമാനം കാഴ്ചവൈകല്യവും 50 ശതമാനത്തിലധികം ബൗദ്ധിക വൈകല്യവുമുള്ള വ്യക്തികളെ വ്യത്യസ്ത ഭിന്നശേഷി വിഭാഗങ്ങളില് ഉള് പ്പെടുത്തുന്നതിന് പകരം സംയോജിത ഭിന്നശേഷി വിഭാഗത്തില് പരിഗണിക്കുന്നതു കാരണം അര് ഹമായ അവസരങ്ങള് ലഭിക്കുന്നതിന് തടസമാണെന്ന പരാതി സാമൂഹികനീതി വകുപ്പ് വിശദമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. പ്രസ്തുത വിഭാഗത്തിലുള്ളവരെ ഒന്നാം സംവരണ വിഭാഗത്തില് ഉള് പ്പെടുത്തണമെന്ന ആവശ്യം നിയമപരമായും പ്രായോഗികമായും പരിഗണിക്കാവുന്നതാണോ എന്നും സാമൂഹികനീതി വകുപ്പ് പരിശോധിക്കണം എന്ന് ജുഡീഷ്യല് അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Sathyam Online
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
Human Rights CommissionDisability RightsSocial Justice


