എം.എ ചേളാരിക്ക് വേണ്ടി നാളെ മദ്റസകളില്‍ പ്രത്യേക പ്രാർഥന നടത്തും
സമസ്ത കേരള ജംഇയ്യത്തുല് മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ മുൻ മാനേജർ എം.എ ചേളാരിയുടെ പേരിൽ നാളെ സമസ്തയുടെ മദ്റസകളിൽ ഖുർആൻ പാരായണവും പ്രത്യേക പ്രാർഥനയും നടത്തുമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി കൊയ്യോട് ഉമർ മുസ്ലിയാർ, സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ. മൂസക്കുട്ടി ഹസ്റത്ത്, ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ, ജംഇയ്യത്തുല് മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ പ്രസിഡന്റ് വാക്കോട് മൊയ്തീൻകുട്ടി ഫൈസി, ജനറൽ സെക്രട്ടറി കൊടക് അബ്ദുറഹ് മാൻ മുസ്ലിയാർ എന്നിവർ അറിയിച്ചു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Suprabhaatham
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.


