Kottayam Today
2026 നവംബർ 11, ബുധനാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ക്രൈംKottayam13 മണിക്കൂർ മുമ്പ്

പട്ടാപ്പകൽ നടുറോഡിൽ വാഹനം തടഞ്ഞ് ആക്രമണം: കാപ്പ കേസ് പ്രതികൾ റിമാൻഡിൽ

പട്ടാപ്പകൽ നടുറോഡിൽ വാഹനം തടഞ്ഞ് ആക്രമണം: കാപ്പ കേസ് പ്രതികൾ റിമാൻഡിൽ
ചിത്രം: Janayugom

പട്ടാപ്പകൽ നടുറോഡിൽ ട്രാവലർ വാഹനം തടഞ്ഞ് മാരകായുധങ്ങളുമായി ആക്രമണത്തിനു ശ്രമിച്ചതിന് അറസ്റ്റിലായ കാപ്പ കേസ് പ്രതികളായ സഹോദരങ്ങടക്കം മൂന്നു പേരെ റിമാന്റ് ചെയ്തു. കാപ്പ കേസ് പ്രതികളും സഹോദരങ്ങളുമായ മുഹമ്മദ് റാഫി (27), മുഹമ്മദ് ഹാഫിസ് (25), സുഹൃത്ത് ഉളവുക്കാട് മലയുടെ വടക്കതിൽ അഖിൽ (23) എന്നിവരെയണ് മാവേലിക്കര കോടതി റിമാന്റ് ചെയ്തത്. നൂറനാട് ഉളവുക്കാട് ജംഗ്ഷനിൽ വച്ച് ഓടിക്കൊണ്ടിരുന്ന ട്രാവലറിന് കാറ് വട്ടമിട്ട ശേഷമാണ് അതിക്രമം നടന്നത്. വാഹന വർക്ക് ഷോപ്പിലേക്ക് വരികയായിരുന്ന അമൽപ്രസാദ്, ബന്ധു ബിനീഷ്, സുഹൃത്ത് അനു കൃഷ്ണൻ എന്നിവരെ അക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Janayugom പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
crimeKottayamPattappakalNuranadUlavukadu